International

ഓര്‍ത്തഡോക്സുകാരുമായി യോജിപ്പുകളാണ് കൂടുതല്‍: മാര്‍പാപ്പ

Sathyadeepam

അകറ്റി നിറുത്തുന്ന കാര്യങ്ങളേക്കാള്‍ യോജിപ്പിച്ചു നിറുത്തുന്ന കാര്യങ്ങളാണ് കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്സുകാര്‍ക്കുമിടയില്‍ കൂടുതലുള്ളതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഗ്രീക് ഓര്‍ത്തഡോക്സ് സഭയുടെ അപ്പസ്തോലികി ഡയക്കോണിയ അംഗങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഓര്‍ത്തഡോക്സ് സഭയുടെ സുവിശേഷവത്കരണത്തിന്‍റെ ചുമതല വഹിക്കുന്ന വിഭാഗമാണ് അപ്പസ്തോലിക്കി ഡയക്കോണിയ. അവര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുകയായിരുന്നു.

അപ്പസ്തോലിക്കി ഡയക്കോണിയായും വത്തിക്കാന്‍റെ ക്രൈസ്തവൈക്യകാര്യാലയവും തമ്മില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സഹകരിച്ചു വരികയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതിന്‍റെ ഫലമായി ശ്ലാഘനീയമായ നിരവധി സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. കത്തോലിക്കരും ഓര്‍ത്തഡോക്സുകാരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് എത്രത്തോളം ഫലദായകമാകുമെന്നതിന്‍റെ ഉദാഹരണമാണിത്. പരസ്പരം സഹോദരങ്ങളായി കാണാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം നമ്മെ സഹായിക്കുകയും ചെയ്യുന്നു. വ്യത്യാസങ്ങളുടെ തടവില്‍ കഴിയുകയല്ല, പൂര്‍ണ ഐക്യത്തിലേയ്ക്കുള്ള സംഭാഷണത്തിന്‍റെ പാതയില്‍ ഒന്നിച്ചു മുന്നേറുകയാണ് ആവശ്യം – മാര്‍പാപ്പ വിശദീകരിച്ചു.

കുടുംബങ്ങളുടെ അജപാലനം ഓര്‍ത്തഡോക്സ്, കത്തോലിക്കാസഭകള്‍ക്ക് സഹകരിക്കാവുന്ന മറ്റൊരു ഫലദായകമായ പ്രവര്‍ത്തനമേഖലയാണെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. അതിദ്രുതം മാറ്റങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവകുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കുടുംബജീവിതം സുവിശേഷാത്മകമായ ആദര്‍ശത്തിന്‍റെ നിറവിനു യോജിക്കാത്തതാകുമ്പോഴും സമാധാനവും സന്തോഷവും നിറഞ്ഞത് ആകാതിരിക്കുമ്പോഴും അവിടെ സന്നിഹിതരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം