International

നിര്യാതരായ പിതാക്കന്മാര്‍ക്കായി മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചു

Sathyadeepam

മരിച്ചവരെ അനുസ്മരിക്കുന്ന മാസമായ നവംബറിന്‍റെ തുടക്കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുസ്മരണബലിയര്‍പ്പിച്ചു. 2017 നവംബര്‍ മുതല്‍ കഴിഞ്ഞ ഒരു വര്‍ഷം നിര്യാതരായ കാര്‍ഡിനല്‍മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടിയായിരുന്നു ദിവ്യബലി. 9 കാര്‍ഡിനല്‍മാരും 154 മെത്രാന്മാരുമാണ് ഈയൊരു വര്‍ഷം മരണമടഞ്ഞത്.

മണവാളനെ കാത്തിരുന്ന 10 മണവാട്ടിമാരുടെ ഉപമയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവ്യബലിയില്‍ മാര്‍പാപ്പ സന്ദേശം നല്‍കിയത്. സഭയെ സ്നേഹിച്ച മണവാളനായ യേശുവുമായുള്ള സമാഗമമാണ് നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും ദിശയും നല്‍കുന്നതെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. അതുവരെയുള്ള സകലതിനേയും പ്രകാശപൂര്‍ണമാക്കുന്ന അന്തിമസന്ദര്‍ഭമാണത്. ഓരോ ദിനവും ആ വിവാഹവിരുന്നിലേയ്ക്കുള്ള ഒരുക്കമാണ്. മണവാട്ടിമാരുടെ വിളക്കെരിയിക്കാനാവശ്യമായിരുന്ന എണ്ണയ്ക്കു മൂന്നു ഗുണങ്ങളുണ്ട്. എണ്ണ അവശ്യമാണ്, പക്ഷേ പ്രകടനപരതയില്ല. അതു ഉപയോഗിക്കപ്പെടാനും സേവിക്കാനും ഉള്ളതാണ്. അതു സമയം മുന്‍കൂട്ടിക്കണ്ട് ഒരുക്കി വയ്ക്കേണ്ടതാണ്. നമ്മുടെ യോഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കടലാസുജോലികളുടെയുമിടയില്‍ നമ്മെയെല്ലാവരേയും ഒന്നിപ്പിക്കുന്ന ഘടകത്തെ കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടരുത്. മണവാളനു വേണ്ടിയുള്ള കാത്തിരിപ്പാണത് – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം