International

മാര്‍പാപ്പയുടെ കാരുണ്യ സന്ദര്‍ശനങ്ങള്‍ തുടരുന്നു

Sathyadeepam

അഗതിമന്ദിരങ്ങളിലും മറ്റും മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനത്തിനെത്തുകയും അന്തേവാസികളെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന പതിവ് ഫ്രാന്‍സിസ് മാര്‍പാപ്പ തുടരുന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ രണ്ടു ദിവസങ്ങളില്‍ മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തി. നിത്യരോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി റോമിലെ പ്രാന്തപ്രദേശത്തു നടത്തുന്ന ഒരു ഭവനത്തിലും ഒരു പത്രമോഫീസിലുമാണ് ഈ പ്രാവശ്യം മാര്‍പാപ്പ എത്തിയത്.

മണിയടിക്കുന്നതു കേട്ടു വന്നു വാതില്‍ തുറന്ന ജോലിക്കാര്‍ അതിഥിയെ കണ്ടു ഞെട്ടുന്നത് ഇവിടെയും ആവര്‍ത്തിച്ചു. അകത്തു പ്രവേശിച്ച മാര്‍പാപ്പ അടുക്കളയില്‍ ആയിരുന്നവരേയും കളിക്കുന്ന കുട്ടികളേയും അതാതിടങ്ങളില്‍ പോയി കണ്ടു. കാരുണ്യവര്‍ഷത്തിലാണ് കാരുണ്യപ്രവൃത്തികളുടെ ആവശ്യകതയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനു മാര്‍പാപ്പ ഇത്തരം സന്ദര്‍ശനങ്ങള്‍ തുടങ്ങി വച്ചത്.

140-ാം വാര്‍ഷികമാഘോഷിക്കുന്ന മെസാജെരോ എന്ന പത്രത്തിന്‍റെ ഓഫീസില്‍ നടത്തിയ സന്ദര്‍ശനവും അപ്രതീക്ഷിതമായിരുന്നു. ഈ പത്രം വായിക്കരുതെന്നു തന്നെ പലരും ഉപദേശിച്ചിട്ടുള്ളതാണെന്നു പറഞ്ഞ മാര്‍പാപ്പ പത്രത്തിനു വിജയകരമായ മറ്റൊരു 140 വര്‍ഷങ്ങള്‍ കൂടി ആശംസിച്ചു. അതിശയോക്തിവത്കരിക്കാതെ കാര്യങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കാന്‍ പത്രങ്ങള്‍ക്കു കഴിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം