International

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പെസഹാവ്യാഴ ശുശ്രൂഷകള്‍ ജയിലില്‍

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പെസഹാവ്യാഴത്തിലെ തിരുക്കര്‍മ്മങ്ങള്‍ നടത്തുക റോമിലെ ഒരു ജയിലിലായിരിക്കും. അവിടെ അദ്ദേഹം വി.ബലിയര്‍പ്പിക്കുകയും 12 തടവുകാരുടെ കാലുകള്‍ കഴുകുകയും ചെയ്യും. തടവുകാരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, ജയിലിനുള്ളിലെ ആശുപത്രിയില്‍ രോഗികളായി കഴിയുന്ന തടവുകാരെ പ്രത്യേകം സന്ദര്‍ശിക്കും. 17-ാം നൂറ്റാണ്ടിലെ ഒരു കത്തോലിക്കാ ആശ്രമമാണ് പിന്നീട് ജയിലായി മാറ്റിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതു നാലാമത്തെ പ്രാവശ്യമാണ് പെസഹാ വ്യാഴത്തിലെ ദിവ്യബലി ജയിലില്‍ അര്‍പ്പിക്കുന്നത്. കാലുകഴുകല്‍ ശുശ്രൂഷയില്‍ മാര്‍പാപ്പ ഇപ്രാവശ്യം സ്ത്രീകളെയും അക്രൈസ്തവരേയും ഉള്‍പ്പെടുത്തുന്നുണ്ട്.

image

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ