International

ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് സഭാനേതൃത്വത്തെ കാണുന്നു

Sathyadeepam

ഫിലിപ്പൈന്‍സിന്‍റെ പ്രസിഡന്‍റ് ഡ്യുതെര്‍ത്തെ, കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റോമുലോ വാല്ലെസുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നു. പ്രസിഡന്‍റിന്‍റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഡ്യുതെര്‍ത്തെ അധികാരമേറ്റതിനു ശേഷം ഫിലിപ്പൈന്‍സില്‍ സഭയും സര്‍ക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. മയക്കുമരുന്നു കച്ചവടക്കാരെ വിചാരണ കൂടാതെ വെടിവച്ചുകൊല്ലുക എന്ന നയമാണ് പ്രസിഡന്‍റ് സ്വീകരിച്ചത്. നിരവധി കൊലപാതകങ്ങള്‍ ഈ പേരില്‍ നടത്തുകയും ചെയ്തു. സഭ ഇതിനു തികച്ചും എതിരായ മനുഷ്യാവകാശസംരക്ഷണത്തിന്‍റെ നിലപാടു സ്വീകരിച്ചു. സര്‍ക്കാരിനെ തുറന്നെതിര്‍ക്കുകയും ചെയ്തു. ഇതില്‍ പ്രസിഡന്‍റ് അസ്വസ്ഥനാണ്. കൂടാതെ സഭയെയും സഭാധികാരികളെയും അവഹേളിക്കുന്ന നിരവധി പ്രസ്താവനകള്‍ പ്രസിഡന്‍റ് നടത്തി. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ലോകത്തില്‍ തന്നെ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പൈന്‍സ്.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]