International

ഓട്ടിസമുള്ളവരേയും കുടുംബങ്ങളേയും പിന്തുണയ്ക്കണം: വത്തിക്കാന്‍

Sathyadeepam

ഓട്ടിസം ബാധിച്ചവരുമായും അവരുടെ കുടുംബങ്ങളുമായും അര്‍ത്ഥവത്തായ കൂട്ടായ്മകളിലേര്‍പ്പെടാന്‍ മതവിശ്വാസികള്‍ക്കു സാധിക്കണമെന്നും അവരെ ഒഴിവാക്കി നിറുത്തുന്ന സംസ്കാരം എതിര്‍ക്കപ്പെടണമെന്നും വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ അഭ്യര്‍ത്ഥിച്ചു. ഓട്ടിസം ബാധിച്ചവരുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ നിര്‍വഹിക്കുവാന്‍ ഭരണകൂടങ്ങളും സ്ഥാപനങ്ങളും സമൂഹമാകെയും ശ്രമിക്കണമെന്ന് ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തില്‍ കാര്‍ഡിനല്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 2 ആയിരുന്നു ലോക ഓട്ടിസം ദിനം.

ഓട്ടിസം ബാധിച്ച മനുഷ്യര്‍ ഓരോ ദിവസവും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. സ്വന്തം അവസ്ഥ മൂലമുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ക്കുണ്ട്. സമൂഹം അവരുടെ മുമ്പിലുയര്‍ത്തുന്ന ബുദ്ധിമുട്ടുകളുമുണ്ട്. ഇതുമൂലം സ്വന്തം സാദ്ധ്യതകളുടെ പൂര്‍ണമായ നിറവില്‍ ജീവിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം കഴി ഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 160 കുട്ടികളില്‍ ഒരാള്‍ക്കു വീതം ഓട്ടിസം ബാധിക്കുന്നുവെന്നാണു കണക്ക്. ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ക്രൈസ്തവരുടെ ഭാഗത്തു നിന്നു വര്‍ദ്ധിച്ച പ്രതിബദ്ധത ആവശ്യമുണ്ട്. ഓട്ടിസം ബാധിച്ചവരോടു സഭയ്ക്കുള്ള കരുതലിന്‍റെ സാക്ഷ്യം സഭ വിവിധ നന്മപ്രവൃത്തികളിലൂടെയും ക്രൈസ്തവസമൂഹങ്ങള്‍ ഇത്തരക്കാരോടു പുലര്‍ത്തുന്ന സ്വാഗതമനോഭാവത്തിലൂടെയും പ്രകടമാക്കുന്നുണ്ട്. അതേസമയം അവരെ യഥാര്‍ത്ഥത്തില്‍ ഉള്‍ചേര്‍ക്കുന്നതിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുമുണ്ട് – കാര്‍ഡിനല്‍ തുടര്‍ന്നു.

ഓട്ടിസമുള്ളവരുടെ കുടുംബാംഗങ്ങളെ കാര്‍ഡിനല്‍ ശ്ലാഘിച്ചു. വെല്ലുവിളികളെയും ബുദ്ധിമുട്ടുകളേയും സ്നേഹത്തോടെ സ്വീകരിക്കുകയാണ് അവരെന്നു കാര്‍ഡിനല്‍ ചൂ ണ്ടിക്കാട്ടി.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍