International

ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസുമാര്‍ കൂടിക്കാഴ്ച നടത്തുന്നു

Sathyadeepam

റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറിലും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയും കൂടിക്കാഴ്ച നടത്തുന്നു. ഉക്രേനിയന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കിടയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന ഗുരുതരപ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഉക്രേനിയന്‍ സഭ റഷ്യന്‍ പാത്രിയര്‍ക്കീസുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഉക്രേനിയായുടെ ഒരു ദേശീയസഭയായി മാറണമെന്ന വാദം ആ സഭയിലുണ്ട്. ഉക്രേനിയന്‍ സര്‍ക്കാരിന്‍റെ പിന്തുണയും ഈ വിഭാഗത്തിനുണ്ട്. എന്നാല്‍ റഷ്യന്‍ സഭയാണു മാതൃസഭയെന്നും അതുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ വന്‍പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുന്ന സ്വാധീനശേഷിയുള്ള മെത്രാപ്പോലീത്താമാരും ഉക്രെനിയന്‍ സഭയിലുണ്ട്. ഇപ്പോള്‍ നൈയാമികമായി റഷ്യന്‍ സഭയ്ക്കു കീഴില്‍ സ്വയംഭരണാവകാശമുള്ള സഭയായിട്ടാണ് ഉക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനം. ഇരുസഭകള്‍ക്കുമിടയില്‍ ഒത്തു തീര്‍പ്പുണ്ടാക്കാനാണ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയുടെ പരിശ്രമം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം