International

ബന്ദിയാക്കപ്പെട്ട നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു

Sathyadeepam

നൈജീരിയായില്‍ ബന്ദിയാക്കപ്പെട്ട വൈദികന്‍ ഫാ.എഡ്വിന്‍ ഒമോറെഗ്ബോയെ മോചിപ്പിച്ചു. ബെനിന്‍ അതിരൂപതാ വൈദികനായിരുന്നു അദ്ദേഹം. ഇടവക വികാരിയായി സേവനം ചെയ്യുകയായിരുന്ന അദ്ദേഹത്തെ അജ്ഞാതരായ തോക്കുധാരികളാണ് തട്ടിക്കൊണ്ടു പോയത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മോചിപ്പിക്കപ്പെട്ടു. തട്ടിക്കൊണ്ടു പോയവരെ കുറിച്ചോ കാരണത്തെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായില്ല. നൈജീരിയായുടെ തെക്കന്‍ പ്രദേശങ്ങളില്‍ വൈദികരെയും കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ആവര്‍ത്തിച്ചുണ്ടായിരുന്നു. ജനുവരിയില്‍ 6 കന്യാസ്ത്രീകളെ ഇപ്രകാരം ബന്ദികളാക്കിയിരുന്നു. ഒരു പോലീസ് നടപടിയിലൂടെയാണ് അവര്‍ മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ തട്ടിക്കൊണ്ടു പോയ വൈദികനെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടുകിട്ടിയത്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം