International

നൈജീരിയ: സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നു സഭ

Sathyadeepam

നൈജീരിയായില്‍ ഇസ്ലാമിക ഭീകരര്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നു സഭാനേതൃത്വം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി പോകുകയായിരുന്ന വധുവിനെയും കുടുംബാംഗങ്ങളേയുമാണ് ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയത്. ഭീകരവാദത്തിനെതിരായ സൈനികവിഭാഗത്തോട് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു ഭരണാധികാരികള്‍ സഭയെ അറിയിച്ചു. വടക്കുകിഴക്കന്‍ നൈജീരിയായില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുന്ന പതിവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സഭാനേതാക്കള്‍ ചൂണ്ടിക്കാട്ടി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം