International

പുതിയ ഫ്രഞ്ച് പ്രസിഡന്‍റിനു മാര്‍പാപ്പയുടെ ആശംസകള്‍

Sathyadeepam

ഫ്രാന്‍സിന്‍റെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റ എമ്മാനുവല്‍ മാക്രോണിനു ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാസന്ദേശമയച്ചു. കൂടുതല്‍ നീതിപൂര്‍വകവും സാഹോദര്യമുള്ളതുമായ സമൂഹം പടുത്തുയര്‍ത്താന്‍ ഫ്രാന്‍സിനു കഴിയട്ടെയെന്നു താന്‍ പ്രാര്‍ത്ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സമ്പന്നവും വൈവിധ്യപൂര്‍ണവുമായ ധാര്‍മ്മിക പാരമ്പര്യങ്ങളില്‍ നിന്ന് ഇതിനായി പ്രചോദനം സ്വാംശീകരിക്കാന്‍ ഫ്രാന്‍സിനു കഴിയണം. ഈ പാരമ്പര്യങ്ങളിലൊന്നാണ് ക്രൈസ്തവികത. രാജ്യങ്ങള്‍ക്കിടയില്‍ സഹകരണവും ഐകമത്യവും വളര്‍ത്തുന്നതു തുടരാനും ഫ്രാന്‍സിനു സാധിക്കട്ടെ. സമാധാനം, പൊതുനന്മ, ജീവനോടുള്ള ആദരവ്, ഓരോ വ്യക്തിയുടെയും എല്ലാ ജനതകളുടെയും അന്തസ്സിന്‍റെ സംരക്ഷണം തുടങ്ങിയവ സാദ്ധ്യമാക്കുന്നതു തുടരാന്‍ ഫ്രാന്‍സിനു തുടര്‍ന്നും കഴിയട്ടെ – മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം