International

2017-ല്‍ സഭാസേവനത്തിനിടയില്‍ രക്തസാക്ഷികളായത് 23 പേര്‍

Sathyadeepam

2017-ല്‍ കത്തോലിക്കാസഭയ്ക്കുവേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടെ ലോകമാകെ കൊല്ലപ്പെട്ടത് 23 പേര്‍. ഇവരില്‍ 13 വൈദികരും 1 സന്യാസസഹോദരനും ഒരു സിസ്റ്ററും 8 അല്മായരും ഉള്‍പ്പെടുന്നു. ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടത് ലാറ്റിനമേരിക്കയിലാണ്. 8 വൈദികരും ഒരു സന്യാസ സഹോദരനും 2 അല്മായരും. ആഫ്രിക്കയില്‍ പത്തും ഏഷ്യയില്‍ രണ്ടും പേര്‍ വീതം കൊല്ലപ്പെട്ടു. 2000 മു തല്‍ 2016 വരെ ലോകമാകെ കൊല്ലപ്പെട്ട സഭയുടെ പ്രവര്‍ത്തകര്‍ 424 ആണ്. ഇവരില്‍ 5 പേര്‍ മെത്രാന്മാരായിരുന്നു. ഇവരെയെല്ലാവരേയും സഭാപരമായ അര്‍ത്ഥത്തില്‍ രക്തസാക്ഷികള്‍ എന്നു വിശേഷിപ്പിക്കാന്‍ ഒരുപക്ഷേ സാധിക്കില്ലെങ്കിലും എല്ലാവരും സഭയുടെ ഭാഗമായിട്ടുള്ള സേവനങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരായതിനാല്‍ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചവര്‍ തന്നെയാണെന്നു വത്തിക്കാന്‍റെ ഫിദെസ് വാര്‍ത്താ ഏജന്‍സി വിലയിരുത്തുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഫിദെസ് സൂചിപ്പിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടെ പല തരത്തിലുള്ള അക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വിധേയരാകുന്നവരുടെ എണ്ണം വളരെ ഉയര്‍ന്നതാണ്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം