International

മാഞ്ചസ്റ്റര്‍ സ്ഫോടനം: ന്യായീകരണമില്ലാത്ത അക്രമമെന്നു സഭ

Sathyadeepam

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തെ ന്യായീകരണമില്ലാത്ത അക്രമമെന്ന് ബിഷപ് ജോണ്‍ അര്‍നോള്‍ഡ് കുറ്റപ്പെടുത്തി. അക്രമത്തെ മാഞ്ചസ്റ്ററിലെ പൗരസമൂഹവും സഭയും ഒന്നുചേര്‍ന്ന് ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ അടിയന്തിര സേവന വിഭാഗങ്ങള്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മാഞ്ചസ്റ്റര്‍ ഉള്‍പ്പെടുന്ന സാല്‍ഫോര്‍ഡ് രൂപതയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം. മാഞ്ചസ്റ്റര്‍ അരീനയെന്ന സ്റ്റേഡിയത്തിലെ സംഗീതപരിപാടിക്കിടെ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ചിന്താശൂന്യമായ ഈ അക്രമത്തിനിരകളായവരോട് പാപ്പ ഐക്യദാര്‍ഢ്യം അറിയിക്കുകയും മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും തന്‍റെ പ്രാര്‍ത്ഥനാസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ വിന്‍സെന്‍റ്  നിക്കോള്‍സും അക്രമത്തെ അപലപിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം