International

തട്ടിയെടുക്കപ്പെട്ട കന്യാസ്ത്രീയുടെ വീഡിയോ സന്ദേശം പുറത്ത്

Sathyadeepam

മാലിയില്‍ ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഒരു കത്തോലിക്കാ കന്യാസ്ത്രീ മോചനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായമഭ്യര്‍ത്ഥിക്കുന്ന വീഡിയോ സന്ദേശം പുറത്തെത്തി. കൊളംബിയന്‍ സ്വദേശിയായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ ആണു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. വത്തിക്കാന്‍ അധികാരികളോടു ചേര്‍ന്ന് സിസ്റ്ററിന്‍റെ മോചനത്തിനായി ശ്രമിക്കുന്നതായി കൊളംബിയന്‍ പോലീസ് നേരത്തെ അറിയിച്ചിരുന്നു. മാലിയിലെ കത്തോലിക്കാസഭയുമായും കൊളംബിയന്‍ പോലീസ് ബന്ധപ്പെടുന്നുണ്ട്. മോചനദ്രവ്യത്തിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് അധികാരികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. സര്‍ക്കാരുമായല്ല, സഭയുടെ ചാരിറ്റി സംഘടനകളുമായി ചര്‍ച്ച നടത്താനാണ് ഭീകരവാദികള്‍ക്കു താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. കഴിഞ്ഞ 12 വര്‍ഷമായി മാലിയില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍, 30 കുഞ്ഞുങ്ങളുള്ള ഒരു അനാഥാലയം നടത്തിവരികയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി. ഇതു കൂടാതെ 700 മുസ്ലീം വനിതകള്‍ക്കായി സാക്ഷരതാപ്രവര്‍ത്തനവും നടത്തുന്നുണ്ടായിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം