International

ലെസ്ബോസ് ദ്വീപിനു മാര്‍പാപ്പയുടെ സഹായം, അര ലക്ഷം യൂറോ

Sathyadeepam

ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഗ്രീക് ദ്വീപായ ലെസ് ബോസിനു ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അര ലക്ഷം യൂറോ സംഭാവനയായി നല്‍കി. ജൂണ്‍ പന്ത്രണ്ടിനാണ് തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ലെസ്ബോസ് ദ്വീപിലുമായി ഭൂകമ്പം ഉണ്ടായത്. ആളപായം കുറവാണെങ്കിലും നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. 800 ഓളം കുടുംബങ്ങള്‍ ഭവനരഹിതരായി. ഭൂകമ്പദുരിതം നേരിടുന്ന തങ്ങളുടെ ജനങ്ങളോടു മാര്‍പാപ്പ പ്രകടിപ്പിക്കുന്ന ഐക്യത്തിന്‍റെ പ്രതീകമാണ് ഈ സംഭാവനയെന്നു ലെസ്ബോസിലെ ആര്‍ച്ചുബിഷപ് നിക്കോളാസ് പ്രിന്‍റെസിസ് പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം