International

കുരിശിന്‍റെ വഴിയുടെ വിചിന്തനം തയ്യാറാക്കുന്നതു വനിത

Sathyadeepam

ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന കുരിശിന്‍റെ വഴിയിലെ പതിന്നാലു സ്ഥലങ്ങള്‍ക്കാവശ്യമായ വിചിന്തനങ്ങള്‍ തയ്യാറാക്കുന്നത് ദൈവശാസ്ത്രജ്ഞയായ ആന്‍ മേരി പെല്ലെറ്റിയറാണെന്നു വത്തിക്കാന്‍ അറിയിച്ചു. 71 കാരിയായ പെല്ലെറ്റിയര്‍ വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമാണ്. ആദ്യമായാണ് മാര്‍പാപ്പയുടെ ദുഃഖവെള്ളിയിലെ കുരിശിന്‍റെ വഴിയിലെ വിചിന്തനങ്ങള്‍ തയ്യാറാക്കാന്‍ ഒരു അല്മായ വനിത നിയോഗിക്കപ്പെടുന്നത്. ദൈവശാസ്ത്രത്തിനുള്ള 2014 ലെ റാറ്റ്സിംഗര്‍ സമ്മാനം പെല്ലെറ്റിയര്‍ക്കായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള ഈ അംഗീകാരം കരസ്ഥമാക്കുന്ന ആദ്യത്തെ വനിതയും പെല്ലെറ്റിയര്‍ ആയിരുന്നു. ക്രൈസ്തവികതയിലെ സ്ത്രീകള്‍ എന്ന വിഷയത്തെ കുറിച്ചു ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള പെല്ലെറ്റിയര്‍ ഫ്രാന്‍സ് സ്വദേശിനിയാണ്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം