International

മറിയം ത്രേസ്യയ്ക്കൊപ്പം വിശുദ്ധരാകുന്നവരില്‍ ജോണ്‍ ന്യൂമാനും

Sathyadeepam

വരുന്ന ഒക്ടോബറില്‍ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ചു തന്നെ ജോണ്‍ ഹെന്‍റി ന്യൂമാനെയും വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നു കത്തോലിക്കാവിശ്വാസം സ്വീകരിച്ചെത്തിയ ന്യൂമാന്‍റെ മാനസാന്തരം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിന്തകനെന്ന നിലയില്‍ മതേതരലോകവും അദ്ദേഹത്തെ ആദരിച്ചു. ന്യൂമാനും മറിയം ത്രേസ്യയ്ക്കും പുറമെ ഇറ്റാലിയന്‍ സന്യാസിനിയായ ഗ്വെസെപ്പിന വന്നിനി, ബ്രസീലിയന്‍ സന്യാസിനിയായ ഡല്‍സ് ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍റിലെ ഫ്രാന്‍സിസ്കന്‍ അല്മായസഭയിലെ മാര്‍ഗരറ്റ് ബേയ്സ് എന്നിവരേയും ഒക്ടോബറില്‍ വിശുദ്ധരായി പ്രഖ്യാപിക്കും.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം