International

ഇറ്റലിയിലെ ഒരു മഠത്തിലെ ആറു സിസ്റ്റര്‍മാര്‍ മരണമടഞ്ഞു

Sathyadeepam

കോവിഡ് പടര്‍ന്നു പിടിച്ച വടക്കന്‍ ഇറ്റലിയിലെ ഒരു മഠത്തിലെ ആറു സിസ്റ്റര്‍മാര്‍ രോഗം ബാധിച്ചു മരണമടഞ്ഞു. മരണമടഞ്ഞവരെല്ലാം എണ്‍പതിനു മുകളില്‍ പ്രായമുള്ളവരാണ്. നാല്‍പതു പേരുള്ള മഠത്തിലെ ഇരുപതു പേരും രോഗബാധിതരായി ചികിത്സയിലാണ്. ലിറ്റില്‍ മിഷണറി സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സമൂഹത്തിന്‍റെ ടൊറന്‍റോയിലെ മദര്‍ ഹൗസാണിത്. പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ഒരു സന്യാസസമൂഹമാണിത്. ഈ സമൂഹത്തിന്‍റെ സ്ഥാപകനായ വി. ലുയിജി ഓറിയോണെ ഒരു പുരുഷ സന്യാസസമൂഹവും (സണ്‍സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ്) സ്ഥാപിച്ചിട്ടുണ്ട്. ഇവരും വയോധികരുടേയും അംഗവിഹീനരുടേയും അഗതിമന്ദിരങ്ങള്‍ നടത്തുന്നവരാണ്. 1940 ല്‍ മരണമടഞ്ഞ ഈ വിശുദ്ധനുമായി ചരിത്രപരമായി ബന്ധപ്പെട്ട ഭവനമാണ് മദര്‍ ഹൗസ്.

വടക്കന്‍ ഇറ്റലിയിലെ നിരവധി സന്യാസഭവനങ്ങളില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. സേവേറിയന്‍ മിഷണറി ഫാദേഴ്സ് എന്ന സമൂഹത്തിലെ 16 അംഗങ്ങള്‍ മരണമടഞ്ഞു. വയോധികരായതുകൊണ്ട് എല്ലാ മരണങ്ങളും കോവിഡ് ബാധിച്ചാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നു ഇവരുടെ പ്രൊവിന്‍ഷ്യല്‍ പറഞ്ഞു. ബ്രസീല്‍, ഇന്‍ഡോനേഷ്യ, റുവാണ്ട, കോംഗോ, സിയെറലിയോണ്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മിഷണറിമാരായി സേവനം ചെയ്ത ശേഷം വിശ്രമജീവിതം നയിക്കുന്നവരായിരുന്നു ഇവര്‍. ഇറ്റലിയില്‍ ഇതുവരെ എണ്‍പതോളം രൂപതാ വൈദികരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം