International

ഇന്‍ഡോനേഷ്യന്‍ പള്ളികളില്‍ ഇസ്ലാമിക ചാവേര്‍ ബോംബാക്രമണം

Sathyadeepam

ഇന്‍ഡോനേഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളില്‍ ഇസ്ലാമിക ഭീകരസംഘം ചാവേര്‍ ബോംബാക്രണം നടത്തി. പന്ത്രണ്ടിലധികം പേര്‍ മരിക്കുകയും പള്ളികള്‍ തകരുകയും ചെയ്തു. ഒരു കുടുംബത്തിലെ ആറ് അംഗങ്ങളാണ് സ്വശരീരത്തില്‍ ബോംബ് ബന്ധിപ്പിച്ചു മൂന്നു പള്ളികളിലെത്തി സ്വയം പൊട്ടിത്തെറിച്ചത്. ഇന്‍ഡോനേഷ്യയില്‍ സാന്നിദ്ധ്യമുള്ള ഐസിസിനെ പിന്തുണയ്ക്കുന്ന ഒരു ഭീകരസംഘടനയില്‍ പെട്ടതാണ് ഈ കുടുംബമെന്ന് ഇന്‍ഡോനേഷ്യന്‍ പോലീസ് അറിയിച്ചു. പന്ത്രണ്ടു പേരെ കൂടാതെ ആറു ചാവേറുകളും കൊല്ലപ്പെട്ടു. കുടുംബത്തിലെ മാതാവും പെണ്‍മക്കളും ഒരു പള്ളിയിലും രണ്ട് ആണ്‍മക്കള്‍ രണ്ടാമത്തെ പള്ളിയിലും പിതാവ് മൂന്നാമത്ത പള്ളിയിലും പോയി സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തുകയും ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം