International

പ്രൊട്ടസ്റ്റന്‍റ് പങ്കാളിക്കുള്ള ദിവ്യകാരുണ്യം: വത്തിക്കാന്‍ നിലപാടില്‍ ജര്‍മ്മന്‍ സഭയ്ക്ക് പ്രതിഷേധം

Sathyadeepam

കത്തോലിക്കരെ വിവാഹം കഴിച്ചിട്ടുള്ള പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ക്ക് ചില സാഹചര്യങ്ങളില്‍ വി. കുര്‍ബാന സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അഭ്യര്‍ത്ഥന നിരാകരിച്ച വത്തിക്കാന്‍റെ നടപടിയില്‍ ജര്‍മ്മന്‍ കത്തോലിക്കാ സംഘം പൊതുവില്‍ എതിര്‍പ്പു രേഖപ്പെടുത്തി. അനുമതി നിഷേധിച്ചുകൊണ്ട് വത്തിക്കാന്‍ വിശ്വാസകാര്യാലയം അദ്ധ്യക്ഷന്‍ നിയുക്ത കാര്‍ഡിനല്‍ ലുയി ലദാരിയ അയച്ച കത്ത് പുറത്തു വന്നയുടനെ ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റീ യിന്‍ഹാഡ് മാര്‍ക്സ് പ്രതികരിച്ചത് ഇതു തന്നെ അത്ഭുതപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടാണ്. സഭാത്മകമായ കൂട്ടായ്മയുടെ ചൈതന്യത്തില്‍ ഏകകണ്ഠമായാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം വരേണ്ടിയിരുന്നതെന്നും അങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേരുന്നതിനു മുമ്പ് വിശ്വാസകാര്യാലയം ഇത്തരമൊരു കത്തയച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് കാര്‍ഡിനല്‍ പറഞ്ഞത്. ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിനുള്ളിലും മെത്രാന്‍ സംഘവും വത്തിക്കാനും തമ്മിലും കൂടുതല്‍ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ചില ജര്‍മ്മന്‍ മെത്രാന്മാര്‍ വത്തിക്കാന്‍ തീരുമാനത്തിനെതിരെ കൂടുതല്‍ ശക്തമായ വാക്കുകളില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ കാര്‍ഡിനല്‍ വാള്‍ട്ടര്‍ കാസ്പര്‍ ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണു രേഖപ്പെടുത്തിയിട്ടുള്ളത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം