International

അമേരിക്കന്‍ സെമിനാരിക്ക് 12 ലക്ഷം ഡോളര്‍ ധനസഹായം

Sathyadeepam

അമേരിക്കയിലെ ഫിലാദെല്‍ഫിയായിലുള്ള സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരിക്ക് ഒരു ഫൗണ്ടേഷനില്‍ നിന്ന് 12 ലക്ഷം ഡോളറിന്റെ ധനസഹായം അനുവദിച്ചു. ഫിലാദെല്‍ഫിയ അതിരൂപതയിലെ വൈദികരുടെ വചനപ്രഘോഷണത്തിന്റെ മേന്മ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കായാണ് പണം ചെലവിടേണ്ടത്. സെമിനാരിയുടെ ചരിത്രത്തില്‍ ഒറ്റത്തവണയായി ലഭിക്കുന്ന ഏറ്റവും വലിയ ധനസഹായമാണിത്. വിവിധ ക്രിസ്ത്യന്‍ സെമിനാരികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന ലില്ലി ഫൗണ്ടേഷനാണ് ഈ സെമിനാരിക്കും പണം അനുവദിച്ചത്. നിരവധി പ്രൊട്ടസ്റ്റന്റ് സ്ഥാപനങ്ങള്‍ക്കും ഇതേ ഫൗണ്ടേഷന്റെ സഹായം ലഭിച്ചിട്ടുണ്ട്. കത്തോലിക്കാ പുരോഹിതരുള്‍പ്പെടെ എല്ലാ ക്രിസ്ത്യന്‍ ശുശ്രൂഷകരുടെയും വചനപ്രഘോഷണം പുതിയ ത ലമുറകള്‍ക്ക് ആകര്‍ഷകമാക്കുന്ന വിധത്തില്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണു ഫൗണ്ടേഷന്റെ ലക്ഷ്യം. ധനസഹായം കൊണ്ട് ഒരു പുതിയ കാത്തലിക് പ്രീച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കനാണ് സെമിനാരിയുടെ ആലോചന. അത്മായരായ വിലയിരുത്തല്‍ വിദഗ്ധരുടെ സേവനവും സെമിനാരി ഇതിനായി സ്വീകരിക്കും.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല