കുടുംബം സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു ദാനവും അതേസമയം സഭയുടെ ഒരു ചുമതലയുമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതങ്ങളില്‍ കുടുംബ ങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് വളരെ നിര്‍ണ്ണായകമാണ്. സമൂഹത്തിലെ കുടുംബം നല്‍കുന്ന അമൂല്യമായ സംഭാവനകളെ പ്രോത്സാഹിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. കുടുംബങ്ങളുടെ ഭാവിയെ സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ മാര്‍പാപ്പ.
കുടുംബങ്ങളില്‍ സിനഡാലിറ്റി പുലരുന്നതിന് കുടുംബാംഗങ്ങള്‍ ഒന്നിച്ചു നടക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവയ്ക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇടയില്‍ ആദരപൂര്‍ണ്ണവും ആത്മാര്‍ഥവുമായ സംഭാഷണ ങ്ങള്‍ നടക്കണം. പ്രധാനപ്പെട്ട കുടുംബതീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് എല്ലാവരെയും പരസ്പരം ശ്രവിക്കണം - മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ അഗ്‌നി ജ്വലിക്കുന്ന ഗാര്‍ഹികസഭയാകാനാണ് കുടുംബം വിളിക്കപ്പെട്ടിരിക്കുന്നതെന്നു മാര്‍പാപ്പ പറഞ്ഞു.