International

അമേരിക്കയില്‍ മാതാവും പിതാവും ചേര്‍ന്നു വളര്‍ത്തുന്ന കുട്ടികള്‍ പകുതി മാത്രം

Sathyadeepam

മാതാവിന്‍റെയും പിതാവിന്‍റെയും കരുതലിനു കീഴില്‍ കുട്ടിക്കാലം ചെലവിടുന്ന കുട്ടികള്‍ അമേരിക്കയില്‍ അമ്പതു ശതമാനം മാത്രമാണെന്നു പഠനഫലം. 16-17 വയസ്സുള്ള കുട്ടികളുടെ കാര്യത്തില്‍ 2016 ല്‍ എടുത്ത കണക്കു പ്രകാരമാണ് ഈ നിഗമനം. ജന്മം നല്‍കിയ അച്ഛനും അമ്മയും ചേര്‍ന്നു വളര്‍ത്തിയത് ഈ പ്രായക്കാരില്‍ പകുതി പേരെ മാത്രമായിരുന്നു. യുഎസ് വിദ്യാഭ്യാസവകുപ്പിന്‍റെ സഹായത്തോടെയായിരുന്നു സര്‍വേ. ഏഷ്യന്‍ വംശജരായ അമേരിക്കന്‍ പൗരന്മാരില്‍ മാതാപിതാക്കളോടൊപ്പം കുട്ടിക്കാലം ചെലവിട്ടവരുടെ സംഖ്യ താരതമ്യേന ഉയര്‍ന്നതാണ്. ഇവരില്‍ മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും വളര്‍ച്ചയുടെ ഘട്ടത്തില്‍ മാതാവിന്‍റെയും പിതാവിന്‍റെയും സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ വെള്ളക്കാരുടെ കുട്ടികളുടെ കാര്യത്തില്‍ ഇത് അമ്പതു ശതമാനമായി. ആഫ്രിക്കന്‍-അമേരിക്കന്‍ കുട്ടികളില്‍ 25 ശതമാനം മാത്രമാണ് മാതാപിതാക്കള്‍ ഇരുവരുടെയും കരുതലിന് അവസരം ലഭിച്ചവര്‍. മൊത്തത്തില്‍ എടുക്കുമ്പോള്‍, ജന്മം നല്‍കിയ അമ്മതന്നെ വളര്‍ത്തിയ കുട്ടികള്‍ ആകെ കുട്ടികളില്‍ 23 ശതമാനം മാത്രമാണ്. ബാക്കിയുള്ളവര്‍ വളര്‍ത്തുമാതാവോ പിതാവോ മുത്തശ്ശീമുത്തച്ഛന്മാരോ ആണ്. സ്വന്തം മാതാപിതാക്കള്‍ ഒരുമിച്ചു വളര്‍ത്തുന്ന കുട്ടികള്‍ മറ്റുള്ളവരേക്കാള്‍ മികവുള്ളവരാണെന്നും പഠനഫലങ്ങളില്‍ പറയുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം