International

എറിട്രിയായില്‍ സഭയുടെ ചികിത്സാലയങ്ങള്‍ പിടിച്ചെടുക്കുന്നു

Sathyadeepam

ആഫ്രിക്കന്‍ രാജ്യമായ എറിട്രിയായില്‍ കത്തോലിക്കാസഭ നടത്തുന്ന ക്ലിനിക്കുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച 22 ക്ലിനിക്കുകള്‍ അടച്ചു പൂട്ടുകയും പിടിച്ചെടുക്കുകയും ചെയ്തു. രോഗികളെ നിര്‍ബന്ധിച്ചു വീടുകളിലേയ്ക്കു തിരിച്ചു വിട്ടുകൊണ്ടാണ് ഈ നടപടി. സൈനികര്‍ ക്ലിനിക്കുകള്‍ക്കു മുമ്പില്‍ കാവല്‍ നില്‍ക്കുന്നു. ഒരു വര്‍ഷം നാല്‍പതിനായിരം രോഗികള്‍ക്കു സേവനം നല്‍കിയിരുന്നവയാണ് ക്ലിനിക്കുകള്‍. സഭയുടെ സേവനം ഇനി രാജ്യത്തിനു വേണ്ടെന്നു സര്‍ക്കാരിനു പറയാമെന്നും പക്ഷേ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനു നീതീകരണമില്ലെന്നും മെത്രാന്‍ സംഘം സര്‍ക്കാരിനയച്ച കത്തില്‍ പറഞ്ഞു. കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭ സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടിയാണ് ഇതെന്നു കരുതപ്പെടുന്നു.

image

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 2]