International

എബോള ബാധ: കോംഗോയില്‍ സഭ സേവന രംഗത്ത്

Sathyadeepam

വൈറസ് പരത്തുന്ന രോഗമായ എബോള ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ 26 മരണങ്ങള്‍ നടന്നതായി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് എബോളയ്ക്കെതിരായ പോരാട്ടത്തിനു കത്തോലിക്കാസഭയും രംഗത്തിറങ്ങി. അമേരിക്കന്‍ കത്തോലിക്കാസഭയുടെ സേവനസംഘടനയായ സി.ആര്‍.എസ്. കോംഗോയ്ക്ക് ധനസഹായവും ബോധവത്കരണസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എബോള ബാധിത മേഖലകളില്‍ കാരിത്താസിന്‍റെ പ്രാദേശികഘടകങ്ങളുമായി സഹകരിച്ചാണു പദ്ധതികള്‍ നടപ്പാക്കുക. ആവശ്യമായ മുന്‍കരുതലുകളെടുക്കാനും രോഗവ്യാപനം തടയാനും കൃത്യമായ വിവരങ്ങള്‍ യഥാസമയം എല്ലായിടത്തും എത്തിച്ചുകൊണ്ടിരിക്കുകയാണ് സി.ആര്‍.എസിന്‍റെ പ്രവര്‍ത്തകരെന്ന് അധികാരികള്‍ അറിയിച്ചു. അനാവശ്യഭീതി പരത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും രാജ്യാതിര്‍ത്തികളും വന്‍കരാതിര്‍ത്തികളും മറികടന്നു പെട്ടെന്നു പരക്കാവുന്ന അപകടകരമായ ഒരു രോഗമാണ് എബോളയെന്നതിനാല്‍ ബോധവത്കരണം പ്രധാനമാണെന്ന് സി.ആര്‍.എസ്. അഭിപ്രായപ്പെട്ടു.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?