International

കിഴക്കനാഫ്രിക്കയെ സഹായിക്കാന്‍ ഐറിഷ് സഭയുടെ ധനസമാഹരണം

Sathyadeepam

പട്ടിണിയെ മുഖാമുഖം കാണുന്ന കിഴക്കനാഫ്രിക്കയെ സഹായിക്കാന്‍ ഐര്‍ലണ്ടിലെ കത്തോലിക്കാ സഭ പ്രത്യേക ധനസമാഹരണം നടത്തുന്നു. ഐര്‍ലണ്ടിലെ എല്ലാ പള്ളികളിലും എല്ലാ ദിവ്യബലികളുടെയും ഇടയില്‍ ഇതിനായി പിരിവു നടത്തുമെന്ന് ഐറിഷ് കത്തോലിക്കാ മെത്രാന്‍ സംഘം അറിയിച്ചു. കാരിത്താസ് വഴിയായിരിക്കും സഹായവിതരണം. ക്ഷാമബാധിതരായിരിക്കുന്ന 2.5 കോ ടി ജനങ്ങള്‍ക്ക് കാരിത്താസ് ഇപ്പോള്‍ ഭക്ഷണവും വെള്ളവും ചികിത്സയും എത്തിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായിട്ടുള്ള ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് സോമാലിയയും കെനിയയും ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ഇവിടെ കാരിത്താസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലിഡിയ ഒ'കേയിന്‍ പറയുന്നു. എത്യോപ്യ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലും വരള്‍ച്ച മൂലമുള്ള ക്ഷാമം രൂക്ഷമാണ്.

ആഫ്രിക്കയിലെ ഈ പ്രതിസന്ധിക്കു ലോകത്തിന്‍റെ വളരെ പരിമിതമായ ശ്രദ്ധയേ ലഭിക്കുന്നുള്ളൂവെന്ന് ഐറിഷ് മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ പട്ടിണിയുടെ വക്കിലെത്തിയിരിക്കുന്ന ഒരു മാനവീക പ്രതിസന്ധിയാണ് കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറിയിരിക്കുന്നതെന്ന് മെത്രാന്മാര്‍ വ്യക്തമാക്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം