International

ജലം കച്ചവടവത്കരിക്കരുത് -വത്തിക്കാന്‍

Sathyadeepam

ജലം പാഴാക്കുന്നതും കച്ചവടവത്കരിക്കുന്നതും മലിനമാക്കുന്നതും പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 22 നു ലോക ദിനാചരണത്തിന്റെ ഭാഗമായി വിവിധ യു എന്‍ സംഘടനകള്‍ക്കു നല്‍കിയ വീഡിയോ സന്ദേശത്തില്‍, ഭക്ഷ്യസുരക്ഷയും ജലശുദ്ധിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്നു കാര്‍ ഡിനല്‍ പരോളിന്‍ പ്രസ്താവിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, പൊതു, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം എന്നിവയെല്ലാം എന്നത്തേക്കാളും ആവശ്യമായിരിക്കുന്നു. കുടിവെള്ളം ഭൂമിയുടെ എല്ലാ ഭാഗത്തും ആവശ്യമുള്ള അളവിലും ഗുണത്തിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം – കാര്‍ഡിനല്‍ വിശദീകരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം