International

ധന്യ കൗമാരം അള്‍ത്താര വണക്കത്തിലേയ്ക്ക്‌

Sathyadeepam

കൗമാരപ്രായത്തില്‍ നിത്യത പൂകിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ധന്യന്‍ കാര്‍ലോ അക്യൂട്ടിസിനെ ഒക്‌ടോബര്‍ 10-നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇറ്റാലിയന്‍ തീര്‍ത്ഥകേന്ദ്രമായ അസീസിയിലെ വി. ഫ്രാന്‍സിസ് ബസലിക്കയിലായിരിക്കും ചടങ്ങ്. അസീസിയിലെ വി. മേരി മെജോറെ പള്ളിയിലാണ് അക്യൂട്ടിസിനെ കബറടക്കിയിരിക്കുന്നത്. പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചു മരിച്ച അക്യൂട്ടിസ് തന്റെ സഹനം മാര്‍പാപ്പയ്ക്കും സഭയ്ക്കും വേണ്ടിയാണു സമര്‍പ്പിച്ചത്. 1991-ല്‍ ഇംഗ്ലണ്ടില്‍ ഇറ്റാലിയന്‍ മാതാപിതാക്കള്‍ക്കു ജനിച്ച അക്യൂട്ടിസ് പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെത്തി. അനുദിന ദിവ്യബലിയും പ്രതിവാര കുമ്പസാരവും ശീലമാക്കിയ ഈ ബാലന്‍ നിരന്തരം ജപമാലയര്‍പ്പണവും നടത്തുമായിരുന്നു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു