International

പരസ്പരാദരവ് വളര്‍ത്തുക: വത്തിക്കാന്‍റെ ദീപാവലി സന്ദേശം

Sathyadeepam

സഹിഷ്ണുതയ്ക്കപ്പുറം കടന്ന് ആത്മാര്‍ത്ഥമായ പരസ്പരാദരവ് വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയിലെ ഹൈന്ദവരോടും ക്രൈസ്തവരോടും വത്തിക്കാന്‍ ആഹ്വാനം ചെയ്തു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി എല്ലാവരുടെയും ജീവിതങ്ങളെ പ്രകാശിപ്പിക്കുകയും വീടുകളിലും കുടുംബങ്ങളിലും സന്തോഷമെത്തിക്കുകയും സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെയെന്ന് ദീപാവലി സന്ദേശത്തില്‍ വത്തിക്കാന്‍ മതാന്തരസംഭാഷണ കാര്യാലയം അദ്ധ്യക്ഷനായ കാര്‍ഡിനല്‍ ജീന്‍ ലുയി ടവ് റാന്‍ ആശംസിച്ചു. നിരവധി നല്ല കാര്യങ്ങള്‍ ലോകത്തില്‍ നടക്കുന്നുണ്ടെങ്കിലും പല ഭാഗങ്ങളിലും അക്രമങ്ങളും അസഹിഷ്ണുതയും വളരുകയും ചെയ്യുന്നുണ്ടെന്നും സന്ദേശം ചൂണ്ടിക്കാണിക്കുന്നു. ബഹുത്വത്തെയും വൈവിധ്യത്തെയും ഐക്യത്തിനുള്ള ഒരു ഭീഷണിയായി കാണുന്നത് അസിഹിഷ്ണുതയിലേയ്ക്കും അക്രമത്തിലേയ്ക്കും നയിക്കുമെന്ന് സന്ദേശം ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയില്‍ വര്‍ഗീയത വര്‍ദ്ധിക്കുന്നു എന്നതു പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ളതാണ് വത്തിക്കാന്‍റെ ദീപാവലി സന്ദേശം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം