International

കാര്‍ഡിനല്‍ ഗ്രോഷോ ലെവ്‌സ്‌കിയുടെ നിര്യാണം: മാര്‍പാപ്പ അനുശോചിച്ചു

sathyadeepam

വത്തിക്കാന്‍ വിദ്യാഭ്യാസ കാര്യാലയം മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ സെനണ്‍ ഗ്രോഷോലെവ്‌സ്‌കിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു പോളണ്ടുകാരനായ കാര്‍ഡിനല്‍. പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസറും ഗ്രന്ഥകാരനുമായിരുന്നു 80 കാരനായ അദ്ദേഹം. 1999 ല്‍ വിദ്യാഭ്യാസ കാര്യാലയം അദ്ധ്യക്ഷനായി. 2001 ലാണ് കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. മരിക്കുമ്പോള്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്‍ഡ് ചാന്‍സലറായിരുന്നു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍