International

കോപ്റ്റിക് ക്രൈസ്തവര്‍ക്കെതിരായ അക്രമത്തെ ഗ്രാന്‍ഡ് ഇമാം അപലപിച്ചു

Sathyadeepam

ഈജിപ്തില്‍ മുസ്ലീം ഭീകരവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കൊലപ്പെടുത്തിയതിനെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ശക്തമായി അപലപിച്ചു. ലോകത്തിലെ സുന്നി മുസ്ലീങ്ങളുടെ പരമോന്നത ആത്മീയാചാര്യനായി കരുതപ്പെടുന്നയാളാണ് ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ക്രൈസ്തവരുമായി സഹകരിക്കാന്‍ ഈജിപ്തിലെ മുസ്ളീങ്ങളോടു ഇമാം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഡിസംബര്‍ 29-നു കെയ്റോയ്ക്കടുത്തുള്ള ഹെല്‍വനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയ അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നു തന്നെ മറ്റൊരു അക്രമവും ക്രൈസ്തവര്‍ക്കെതിരെ നടന്നു. വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് ഈ അക്രമങ്ങളെ ശക്തമായി അപലപിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം