International

ചെച്നിയായില്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭീകരാക്രമണം

Sathyadeepam

ചെച്നിയായുടെ തലസ്ഥാനത്ത് ഒരു ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഭീകരാക്രമണം. കത്തി പോലുള്ള ആയുധങ്ങളുമായി ഒരു സംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം മുസ്ലീം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തിട്ടുണ്ട്. ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശമാണിത്. ചാവേറാക്രമണമായിരുന്നു. വിശ്വാസികളെ ബന്ദികളാക്കാന്‍ നടത്തിയ നീക്കത്തിനിടെ സുരക്ഷാഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ നാലു ഭീകരവാദികളും കൊല്ലപ്പെട്ടു. ഒരു പാശ്ചാത്യരാജ്യത്തു നിന്നുള്ളവരാണ് അക്രമികളെന്ന് സ്ഥലം സന്ദര്‍ശിച്ച ചെച്നിയന്‍ പ്രസിഡന്‍റ് പറഞ്ഞു. റമദാന്‍ മാസത്തില്‍ ഇങ്ങനെയൊരു അക്രമം നടത്തിയതിനെ ചെച്നിയയിലെ മുസ്ലീം മതനേതാക്കള്‍ ശക്തിയായി അപലപിച്ചു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]