International

സേണ്‍ ഡയറക്ടര്‍ ജനറല്‍ വത്തിക്കാന്‍ അക്കാദമിയില്‍

Sathyadeepam

ആണവ ഗവേഷണങ്ങള്‍ക്കുള്ള യൂറോപ്യന്‍ ഓര്‍ഗനൈസേഷന്റെ (സേണ്‍) ഡയറക്ടര്‍ ജനറല്‍ ഫബിയോള ജാനോത്തിയെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമി അംഗമായി ഫ്രാന്‍സിസ് മാര്‍ പാപ്പ നിയമിച്ചു. ഫ്രാന്‍സ്-സ്വിറ്റ്‌സര്‍ലന്‍ന്റ് അതിര്‍ ത്തിയിലെ ലോകപ്രസിദ്ധമായ പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്ററും (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) മറ്റും പ്രവര്‍ത്തിപ്പിക്കുന്ന സേണിന്റെ ഡയറക്ടര്‍ ജനറലാകുന്ന ആദ്യത്തെ വനിതയാണ് ഇറ്റലിയില്‍ നിന്നുള്ള ഭൗതികശാസ്ത്രജ്ഞയായ ഫാബിയോള. "ദൈവ കണം" എന്നറിയപ്പെട്ട ഹിഗ്‌സ് ബോസോണ്‍ കണത്തെ കണ്ടെത്തിയ കാര്യം ലോകത്തോടു പ്രഖ്യാപിച്ചത് 2012 ജൂലൈയില്‍ ഫാബിയോള ആയിരുന്നു.
1603-ല്‍ ആണ് ശാസ്ത്രവിഷയങ്ങള്‍ക്കു വേ ണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി സ്ഥാപിതമായത്. വൈകാതെ അതു പ്രവര്‍ത്തനരഹിതമായി. 1847-ല്‍ പീയുസ് ഒമ്പതാമന്‍ മാര്‍പാപ്പ അതു പുനഃസ്ഥാപിച്ചു. 1936-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് ഇപ്പോഴത്തെ പേരു നല്‍കിയത്. മാര്‍ക്കോണി, മാക്‌സ് പ്ലാങ്ക്, നീല്‍സ് ബോര്‍, വെര്‍ണര്‍ ഹെയ്‌സന്‍ബെര്‍ഗ് തുടങ്ങിയ നോബല്‍ ജേതാക്കളായ ശാസ്ത്രജ്ഞര്‍ ഈ വത്തിക്കാന്‍ അക്കാദമിയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം