International

കത്തോലിക്കാ ഡീക്കന് ബ്രിട്ടീഷ് എംപയര്‍ മെഡല്‍

Sathyadeepam

കത്തോലിക്കാസഭയിലെ ഡീക്കനായ റോജര്‍ സ്റ്റോണിന് ഇംഗ്ലണ്ടിലെ ഉന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ സമ്മാനിച്ചു. മനുഷ്യക്കടത്തിന് ഇരകളാകുന്നവരെ രക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഡീക്കന്‍ സ്റ്റോണിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്. അപ്പോസ്തല്‍ഷിപ് ഓഫ് സീ എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്റ്റോണ്‍ നാവികര്‍ക്കിടയില്‍ വലിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനകപ്പലുകളില്‍ അടിമപ്പണിയെടുത്തിരുന്ന നിരവധി പേരെ മോചിപ്പിക്കുവാന്‍ സ്റ്റോണ്‍ ഇടയാക്കിയിട്ടുണ്ട്. സമുദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന രണ്ടു മത്സ്യബന്ധനകപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും 2013 ല്‍ ചെയ്ത സേവനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം