International

കാര്‍ഡിനല്‍ റിവേരാ നിര്യാതനായി

Sathyadeepam

മെക്സിക്കോയിലെ സലാപാ അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ സെര്‍ജിയോ ഒബെസോ റിവേരാ നിര്യാതനായി. 87 കാരനായ അദ്ദേഹം വെരാക്രൂസ് അതിരൂപതാ വൈദികനായിരുന്നു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2007 ല്‍ വിരമിച്ചു. തുടര്‍ന്ന് വിശ്രമജീവിതത്തിനിടെ കഴിഞ്ഞ വര്‍ഷമാണ് മാര്‍പാപ്പ അദ്ദേഹത്തെ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. മെക്സിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റായി മൂന്നു വട്ടം തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ഒരു ബഹുമതിയെന്ന നിലയിലാണ് 86-ാം വയസ്സില്‍ കാര്‍ഡിനല്‍ പദവി നല്‍കിയത്. ദരിദ്രജനവിഭാഗങ്ങളോടു പ്രത്യേക പരിഗണന എന്നും പ്രകടിപ്പിച്ചിരുന്ന സഭാദ്ധ്യക്ഷനായിരുന്നു.

വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രീഗ്‌സ് സാന്തിയാഗോ (1918-1963) : ജൂലൈ 13

ക്യാന്‍സര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി