വെറുപ്പിന്റെ കാര്‍മ്മികരായ മലയാളീസ്

വെറുപ്പിന്റെ കാര്‍മ്മികരായ മലയാളീസ്
Published on
  • മുണ്ടാടന്‍

വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്‌ക്കെഴുതിയ കത്തിലാണ് ഇങ്ങനെ വായിക്കുന്നത്, ''കോപിക്കാം: എന്നാല്‍ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതു വരെ നീണ്ടു പോകാതിരിക്കട്ടെ.'' കോപമാണ് ഇന്നത്തെ ട്രെന്റ്. എല്ലായിടത്തും കോപം, വെറുപ്പ് എന്നാണ് കേള്‍ക്കുന്നതും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും. ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്ന കേരളത്തില്‍ അഭ്യസ്തവിദ്യരായ മനുഷ്യര്‍ പോലും സ്വന്തം താല്പര്യത്തെപ്രതി ആരെയും വെറുക്കാനും കൊല്ലാനും മടിക്കുന്നില്ല. വെറുപ്പും കോപവും ബുദ്ധിയേക്കാളും ആലോചനയേക്കാളും വിവേകത്തേക്കാളും റെയ്ഞ്ചിലാണ്.

വെറുപ്പിനെയാണ് എല്ലാവരും ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ വെന്റിലേറ്ററില്‍ രോഗിയെ കൊണ്ടുപോയ ആംബുലന്‍സ് ബാലന്‍സ് തെറ്റി തോട്ടില്‍ വീണു. വെള്ളത്തില്‍ വീണ രോഗി ആംബുലന്‍സിലുണ്ടായ എല്ലാവരെയുംകാള്‍ സ്പീഡില്‍ വെള്ളത്തില്‍ നിന്നും കരയ്ക്കുകയറി. ഇതു കേട്ടപ്പോള്‍ പൊള്ളിക്കുന്ന ചോദ്യമുണര്‍ന്നു! ആ രോഗിയെ വെന്റിലേറ്ററില്‍ കൊണ്ടുപോകേണ്ട ആവശ്യകതയുണ്ടായിരുന്നോ. ജീവനെ രക്ഷിക്കേണ്ടവര്‍ ലാഭത്തിനായി അനാവശ്യമായ ചികിത്സകള്‍ വിധിച്ച് രോഗിയെ വധിക്കുന്നുണ്ടോ?

അടുത്തിടെ ബസ്സ് യാത്രക്കാരി യായ യുവതിയുടെ ദേഹത്തു തൊട്ട തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റും, അതേ തുടര്‍ന്ന് യുവതിയെ സ്പര്‍ശിച്ച യുവാവിന്റെ ആത്മഹത്യയുമൊക്കെ ഈ വെറുപ്പിന്റെ സോഷ്യല്‍ മീഡിയ പതിപ്പുകളാണ്.

പ്രിഡേറ്ററില്‍ സഞ്ചരിക്കുന്ന ത്രിമൂര്‍ത്തികള്‍ യേശുവിന്റെ പ്രതിമയെ കാണുമ്പോള്‍, ''ആ കാരുണ്യപ്പോസ് അടിച്ചു തകര്‍ക്കണോ'' എന്നു ചോദിക്കുന്നുണ്ട്.

നമ്മുടെ നാട്ടില്‍ വെറുപ്പിന്റെ വാര്‍ത്തകള്‍ കൂണുപോലെ മുളച്ചു പൊന്തുന്ന സാഹചര്യത്തിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥ, ''മനുഷ്യന്‍ ഒരു അന്വേഷണം'' വായിക്കുവാന്‍ ഇടവന്നത്. ഗംഭീരവും കാലിക പ്രസക്തിയുള്ളതുമായ കഥ. കഥാപാത്രങ്ങള്‍ എല്ലാം നല്ല വിവരമുള്ളവരും അവരുടെ ഫീല്‍ഡു കളില്‍ പിഎച്ച്ഡി ഉള്ളവരുമാണ്. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന വെറുപ്പിന്റെ ഏജന്റുമാര്‍ അവരുടെ 'അപ്പക്‌സ് ഫാന്റം പ്രിഡേറ്റര്‍' (ഹൈക്രോസില്‍ മോഡിഫിക്കേഷന്‍ വരുത്തിയ ഇന്നോവ കാര്‍) കാറില്‍ നേരെ പോയത് വയനാട്ടിലെ ഒരു ബിഷപ്‌സ് ഹൗസിലേക്കാണ്. അവിടെയാണ് കഥയുടെ ആരംഭം. ഡോക്ടര്‍ ജോബും, ഡോക്ടര്‍ ബാബുവും ഡോക്ടര്‍ ബിപിനും കൂടി കൊടുവാള്‍ കൊണ്ട് ബിഷപ്പ് ബെഞ്ചമിനെ തുണ്ടംതുണ്ടമാക്കി. അതിന്റെ കാരണമെന്താണെന്നല്ലേ? അതിനുത്തരം കൊലപാതകികളുടെ വാക്കുകളില്‍ കഥാകാരന്‍ പറയുന്നു, ''നീചനായ ബെഞ്ചമിന്‍ ചാവുക തന്നെ വേണേയ്. മനുഷ്യനെ വ്യാജനാക്കുന്നതിന്റെ ഹോള്‍ സെയില്‍ ഏജന്റാണവന്‍. അതാണവന്‍ സര്‍വസ്ഥലത്തും ഡിയിലെ മെത്രാന്റെയും ജീന്‍വാല്‍ ജീനിന്റെയും കഥ പുലമ്പിയിരു ന്നത്. മനുഷ്യന്റെ നൈസര്‍ഗിക പ്രകൃതം നശിപ്പിച്ചിരുന്നത്.''

ബിഷപ്പിനെ വെട്ടിക്കൂട്ടിയവരില്‍ ജോബിന്‍ അത്രമോശക്കാരനായിരുന്നില്ല. ബാംഗ്ലൂരിലെ ആന്ത്രപ്പോളജി ആന്‍ഡ് ഇവലൂഷനറി ബയോളജി സെന്ററിലെ സീനിയര്‍ സയന്റി സ്റ്റാണ്. പക്ഷേ, ജോബിന്‍ ''അഗ്രഷനാണ് മനുഷ്യന്റെ മൗലികധാതു വെന്ന് വാദിച്ച നെപ്പോളിയന്‍ ചെഗ്നോന്‍, ലോറന്‍സ് എച്ച്. കീലേ എന്നീ അന്ത്രപ്പോളജിസ്റ്റുകളുടെ ഫാനാണ്.'' ''ജീവന്‍ സസ്യമായാലും മൃഗമായാലും മനുഷ്യനായാലും തന്നെക്കാള്‍ ബലമില്ലാത്തതിനെ ഹിംസിക്കും.

ഇറ്റ് ഈസ് ഡെഫനിറ്റ്. അത് സ്വഭാവികമാണ്'' എന്നു ചിന്തിക്കുന്ന ജോബിന്‍ അതുപോലെ രണ്ടു വികൃത സ്വഭാവക്കാരെ കണ്ടുമുട്ടുന്നു. ഏവി യോണ്‍ കമ്പനിയിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ത്രെട്ട് അനലിസ്റ്റ് എന്‍ജിനി യേഴ്‌സായി ജോലി ചെയ്ത് ധാരാളം പണം സമ്പാദിച്ച് ''ഇനി സഹജീവികളോടും സഹജൈവികതയോടുമുള്ള വിദ്വേഷവും അക്രമാസക്തതയും തീര്‍ക്കലാണ് ഒരേയൊരു ലക്ഷ്യമെന്ന് പറഞ്ഞ് ഏതൊരു ആക്രമ ത്തിനും പറ്റിയ അത്യാധുനിക ഡിവൈസു കളുമായെത്തിയ ഡോ. ബാബുവും ബിപിനും. അവര്‍ മൂവരും ചേരുമ്പോള്‍ ചോരക്കൊതി യന്മാരുടെ സംഘം രൂപംകൊള്ളുന്നു. അവരുടെ പരമാക്രമങ്ങളാണ് കഥയിലുട നീളം. പക്ഷേ കഥാകാരന്‍ അവര്‍ അവരുടെ തന്നെ ശവക്കുഴി തോണ്ടുന്നതും കോറിയിട്ടുണ്ട്.

കേരളത്തിന്റെ വടക്കുനിന്നും തെക്കോ ട്ടേക്ക് കണ്ണില്‍ കണ്ട ജീവനുകളെയെല്ലാം നശിപ്പിച്ച് പ്രിഡേറ്ററില്‍ സഞ്ചരിക്കുന്ന ത്രിമൂര്‍ത്തികള്‍ യേശുവിന്റെ പ്രതിമയെ കാണുമ്പോള്‍, ''ആ കാരുണ്യപ്പോസ് അടിച്ചു തകര്‍ക്കണോ'' എന്നു ചോദിക്കുന്നുണ്ട്. പക്ഷേ പച്ചയായ മനുഷ്യനെ കൊല്ലു മ്പോഴുള്ള സുഖം കോണ്‍ക്രീറ്റു പൊടിക്കുന്നതില്‍ കിട്ടില്ലാത്തുകൊണ്ട് അവര്‍ ആ പദ്ധതി ഉപേക്ഷിക്കുന്നു.

ഫുള്‍സ്റ്റോപ്പ്: മലയാളീസ് മലയാളീസ് എവ്വരിവേര്‍ നോട്ട് എ സിംഗിള്‍ മലയാളി ഈസ് ജെന്‍യുന്‍ ഇതാണ് കഥയിലെ സാരം. ഡിയിലെ മെത്രാന്റെ കഥ പറയുന്നവര്‍ ഡിയിലെ മെത്രാനെ അനുകരിക്കുന്നില്ല, മനുഷ്യത്വമാര്‍ന്ന ക്രിസ്തുവിനു പകരം കരിങ്കല്‍ പ്രതിമകള്‍ മാത്രം. മനുഷ്യരിലെ മൃഗത്തെ മെരുക്കാന്‍ ഉതകുന്ന മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്ഥാപന വത്കരിക്കപ്പെട്ടപ്പോള്‍ അവരുടെ ലക്ഷ്യബോധം നഷ്ടപ്പെട്ടു. ആത്മാര്‍ത്ഥത നഷ്ടപ്പെട്ടിടത്ത് മനുഷ്യത്വം മരവിക്കുന്നു. ഫലമോ! വെറുപ്പും കോപവും, അക്രമാ സക്തിയും. അതാണ് ഇന്നത്തെ കേരളം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org