International

കാര്‍ഡിനല്‍ ഗ്രെഷ് നിര്യാതനായി

Sathyadeepam

പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായിരുന്ന കാര്‍ഡിനല്‍ പ്രോസ്പര്‍ ഗ്രെഷ് (94) നിര്യാതനായി. മാള്‍ട്ടാ ദ്വീപില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസിയായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം റോമിലെ വിവിധ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചു. പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുപ്പതിലേറെ വര്‍ഷം അദ്ധ്യാപകനായിരുന്നു. വിശ്വാസകാര്യാലയം, പൊന്തിഫിക്കല്‍ ദൈവശാസ്ത്ര അക്കാദമി, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ അക്കാദമി എന്നിവയില്‍ അംഗമായി. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിനു ആദരസൂചകമായ കാര്‍ഡിനല്‍ പദവി നല്‍കി. 2013-ല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്നതിനു മുമ്പായി കാര്‍ഡിനല്‍മാരെ ധ്യാനിപ്പിച്ചത് കാര്‍ഡിനല്‍ ഗ്രെഷ് ആയിരുന്നു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]