International

2018 ലെ ആദ്യ സി-9 യോഗം ചേര്‍ന്നു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയും സി-9 എന്നറിയപ്പെടുന്ന ഒമ്പതംഗ കാര്‍ഡിനല്‍ ഉപദേശകസമിതിയും 2018 ലെ ആദ്യയോഗത്തിനായി വത്തിക്കാനില്‍ ഒന്നിച്ചു. 2013 സെപ്തംബറില്‍ മാര്‍പാപ്പ നിയമിച്ച സമിതിയുടെ 23-ാമത്തെ യോഗമാണ് ഇപ്പോള്‍ വത്തിക്കാനില്‍ നടന്നത്. വത്തിക്കാന്‍ കൂരിയായുടെ പരിഷ്കരണമാണ് ഉപദേശകസമിതിയുടെ പ്രധാന ദൗത്യം. സാമ്പത്തികമുള്‍പ്പെടെ സഭാഭരണത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചും കാര്‍ഡിനല്‍മാരുടെ സമിതിയുമായി മാര്‍പാപ്പ ആലോചനകള്‍ നടത്തുന്നു. വത്തിക്കാന്‍ കാര്യാലയങ്ങളുടെയും വത്തിക്കാന്‍ ബാങ്കിന്‍റെയും അഴിച്ചുപണികള്‍ മാര്‍പാപ്പ നടത്തിയത് ഈ സമിതിയുമായി ആലോചിച്ചുകൊണ്ടാണ്. എല്ലാ വന്‍കരകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് മാര്‍പാപ്പ സമിതി രൂപീകരിച്ചത്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം