International

നൈജീരിയയില്‍ മെത്രാനെ തട്ടിക്കൊണ്ടു പോയി

Sathyadeepam

നൈജീരിയയില്‍ കത്തോലിക്കാ മെത്രാനായ ബിഷപ് മോസസ് ചിക്വെയെ ഡിസംബര്‍ 29 നു തട്ടിക്കൊണ്ടു പോയി. ഒവെരി അതിരൂപതയുടെ സഹായമെത്രാനാണ് അദ്ദേഹം. തട്ടിയെടുത്തവരില്‍ നിന്നുള്ള വിവരങ്ങളൊ ന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നൈജീരിയന്‍ മെത്രാന്‍ സംഘം അറിയിച്ചു. കാറില്‍ യാത്ര ചെയ്യുന്നതിനിടെയാ ണ് മെത്രാനെയും ഡ്രൈവറെയും തട്ടിക്കൊണ്ടു പോയത്. ഡിസംബര്‍ 15 ന് ഒരു കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. കഴിഞ്ഞ മാസവും ഒരു കത്തോലിക്കാ വൈദികനെ ബന്ദിയാക്കിയിരുന്നു. മതമൗലികവാദവും ധനമോഹവും ഇത്തരം തട്ടിയെടുക്കലുകള്‍ക്കു പിന്നിലുണ്ട്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും