International

മര്‍ദ്ദിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യവുമായി പ്രദര്‍ശനം

Sathyadeepam

അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ബൈബിള്‍ മ്യൂസിയത്തില്‍ 'തീപിടിച്ച കുരിശ്' എന്ന പ്രമേയവുമായി നടത്തിയ പ്രദര്‍ശനം ലോകമെങ്ങും ക്രൈസ്തവര്‍ ഇന്നും നേരിടുന്ന കടുത്ത മതമര്‍ദ്ദനങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയായി. മധ്യപൂര്‍വദേശത്തും ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും മതമര്‍ദ്ദനം നേരിടുന്ന ക്രൈസ്തവസമൂഹങ്ങളുടെ ദുരിതാനുഭവങ്ങളാണ് പ്രദര്‍ശനവസ്തുക്കളുടെ രൂപത്തില്‍ മ്യൂസിയം അവതരിപ്പിച്ചത്. തകര്‍ക്കപ്പെട്ട സക്രാരികളും രൂപങ്ങളും അഗ്നിബാധയില്‍ നിന്നു ബാക്കിയായ തിരുവസ്ത്രങ്ങളും ബൈബിളുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. തകര്‍ക്കപ്പെടുന്ന പള്ളികളും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന ക്രൈസ്തവരും നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നുള്ള മ്യൂസിയം കാഴ്ചകളല്ലെന്നും അവ ഇന്നത്തെ ക്രൈസ്തവരുടെ പ്രതീകങ്ങളാണെന്നും പ്രദര്‍ശനം വ്യക്തമാക്കി. ക്രൈസ്തവര്‍ നേരിടുന്ന മതമര്‍ദ്ദനങ്ങളെ കുറിച്ച് ലോകത്തെ ബോധവത്കരിക്കാനാണു പ്രദര്‍ശനം സംഘടിപ്പിച്ചതെന്നു സംഘാടകര്‍ പറഞ്ഞു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]