International

ബെനഡിക്ട് പതിനാറാമനു ഗുരുതരാവസ്ഥയില്ലെന്നു വത്തിക്കാന്‍

Sathyadeepam

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമനു മസ്തിഷ്കാഘാതം ഉണ്ടായെന്നും മരണാസന്നനായെന്നും ഉള്ള വാര്‍ത്തകള്‍ വത്തിക്കാന്‍ നിഷേധിച്ചു. വിരമിച്ച പാപ്പായെ കുറിച്ചു പ്രചരിച്ചത് വ്യാജവാര്‍ത്തകളാണെന്നു അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍ സ്വീന്‍ വ്യക്തമാക്കി. 2013-ലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ വിരമിക്കുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചു കിംവദന്തികള്‍ പരക്കുക പതിവായിരുന്നു. മരണം ആസന്നമായതിനെ തുടര്‍ന്നാണു വിരമിച്ചതെന്നായിരു ന്നു ആദ്യത്തെ വ്യാജവാര്‍ത്ത. 600 വര്‍ഷത്തിനിടെ ആദ്യമായി സ്ഥാനത്യാഗം ചെയ്ത പാപ്പ പിന്നെ പുറംലോകം കാണാതെ രഹസ്യജീവിതമാകും നയിക്കുകയെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതെല്ലാം തുടര്‍ന്നുള്ള ആറു വര്‍ഷങ്ങളില്‍ കള്ളക്കഥകളാണെന്നു തെളിയിക്കപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം