International

പ്രാര്‍ത്ഥനയ്ക്കുള്ള ആപ്പ് മാര്‍പാപ്പ പുറത്തിറക്കി

Sathyadeepam

ലോകത്തിലെ എല്ലാ കത്തോലിക്കരേയും അവരുടെ സ്മാര്‍ട് ഫോണുകളിലൂടെ ഒരു പ്രാര്‍ത്ഥനാശൃംഖലയുടെ ഭാഗമാക്കുന്ന ആപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി. ക്ലിക്ക് ടു പ്രേ എന്ന പേരിലുള്ള ഈ ആപ്പിലൂടെ വിശ്വാസികള്‍ക്ക് അവരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കുകയും മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അതവരെ അറിയിക്കുകയും ചെയ്യാം. സ്വന്തം നിയോഗങ്ങള്‍ക്കു വേണ്ടി ലോകത്താകെ എത്ര പേര്‍ പ്രാര്‍ത്ഥിച്ചുവെന്ന് നിയോഗങ്ങള്‍ നല്‍കുന്നവര്‍ക്ക് അറിയാനാകും. മാര്‍പാപ്പയുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗങ്ങള്‍, ജപമാല, പ്രഭാത-മദ്ധ്യാഹ്ന-സായാഹ്ന-രാത്രി പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയും ആപ്പിലുണ്ട്. ഇതു ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പ്രാര്‍ത്ഥനയില്‍ സജീവമാകാനും മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]