International

അള്‍ജീരിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരാക്കി

Sathyadeepam

1994-നും 96-നും ഇടയില്‍ അള്‍ജീരിയയില്‍ രക്തസാക്ഷിത്വം വരിച്ച ബിഷപ് പിയറി ക്ലാവെരീയേയും അദ്ദേഹത്തിന്‍റെ 18 സഹപ്രവര്‍ത്തകരേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ ജനിച്ച അള്‍ജീരിയന്‍ വംശജനായ ബിഷപ് ക്ലാവെരീ 1981 മുതല്‍ അള്‍ജീരിയായിലെ ഒറാനില്‍ മെത്രാനായി സേവനം ചെയ്തു വരികയായിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആഭ്യന്തരയുദ്ധത്തിലാണ് ബിഷപ്പിനും സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായത്.

ബിഷപ് ക്ലാവെരിയുടെ സഹപ്രവര്‍ത്തകരില്‍ ഏറ്റവും പ്രസിദ്ധരായത് ഏഴു ട്രാപിസ്റ്റ് സന്യാസികളാണ്. ഇവരെ 1996 മാര്‍ച്ചില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുകയും ബന്ദികളാക്കി വച്ചു വിലപേശി തങ്ങളുടെ ആളുകളെ മോചിപ്പിക്കുകയും ചെയ്തു. അതിനു ശേഷം സന്യാസികളെയും അവര്‍ കൊല്ലുകയായിരുന്നു. ഇവരുടെ കഥ ഓഫ് ഗോഡ്സ് ആന്‍ഡ് മെന്‍ എന്ന പേരില്‍ സിനിമയാകുകയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

മരുഭൂമിയില്‍ വിതയ്ക്കപ്പെട്ട വിത്താണ് ഈ 19 പേരുടെയും രക്തസാക്ഷിത്വമെന്നും മുളച്ചു കഴിഞ്ഞ ഈ വിത്തുകളില്‍ നിന്നു ധാരാളം നന്മകള്‍ വളര്‍ന്നു വരുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മരണത്തേക്കാള്‍ നിത്യജീവിതത്തെയാണ് രക്തസാക്ഷികള്‍ സ്നേഹിച്ചത്. ഇപ്പോള്‍ സ്നേഹിച്ചത് അവര്‍ സ്വന്തമാക്കി. മരിച്ചവരുടെ പുനരുത്ഥാനവേളയില്‍ അതു കൂടുതല്‍ നിറവോടെ അവര്‍ക്കു ലഭ്യമാകും – മാര്‍ പാപ്പ വിശദീകരിച്ചു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]