പരസ്പരസഹവര്‍ത്തിത്വത്തിനായാണ് ആഗസ്റ്റ് മാസത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിക്കുകയെന്നു വത്തിക്കാന്‍ അറിയിച്ചു. ഓരോ മാസവും ഓരോ നിയോഗങ്ങള്‍ക്കായി മാര്‍പാപ്പ പ്രാര്‍ഥിക്കുകയും ആ നിയോഗം വിശ്വാസിസമൂഹത്തെ അറിയിക്കുകയും ചെയ്തു വരുന്നുണ്ട്.
''വംശീയവും മതപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍, ഏറ്റമുട്ടലുകള്‍ നടത്താനുള്ള പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാതെ, അത്തരം സമൂഹങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ നിലനില്‍ക്കട്ടെ'' എന്നതാണ് പ്രാര്‍ഥനാ നിയോഗം. ഇതിനായി തയ്യാറാക്കിയ പ്രാര്‍ഥനയും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.