International

ഭീകരവാദികള്‍ വധിച്ച ഫിലിപ്പിനോ വൈദികന്‍ ദൈവദാസനായി

Sathyadeepam

രണ്ടായിരാമാണ്ടില്‍ ഇസ്ലാമിക ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ച ഫിലിപ്പീന്‍സിലെ ഫാ. റോയെല്‍ ഗല്ലാര്‍ദോയുടെ നാമകരണനടപടികള്‍ക്കു രൂപതയില്‍ തുടക്കമായി. ഇതോടെ ഫാ. ഗല്ലാര്‍ദോ ദൈവദാസന്‍ എന്ന വിശേഷണത്തിന് അര്‍ഹനായി. പട്ടമേറ്റ് ആറു വര്‍ഷമായപ്പോഴാണ് ക്ലരീഷ്യന്‍ മിഷണറിയായ ഫാ. ഗല്ലാര്‍ദോയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ക്ലരീഷ്യന്‍ മിഷണറിമാരുടെ ഒരു സ്‌കൂളില്‍ നിന്ന് അഞ്ച് അധ്യാപകര്‍ക്കും 22 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമാണ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹത്തെ തട്ടിയെടുത്തത്. കത്തോലിക്കാവിശ്വാസം ത്യജിക്കണമെന്ന തീവ്രവാദികളുടെ ഭീഷണി നിരാകരിച്ചതിനെ തുടര്‍ന്ന് ഫാ. ഗല്ലാര്‍ദോയെ വെടിവച്ചു കൊല്ലുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു വിധേയനാക്കിയ ശേഷമാണ് കൊന്നതെന്നു മൃതദേഹപരിശോധനയില്‍ നിന്നു വ്യക്തമായി. അദ്ദേഹത്തിന്റെ നഖങ്ങള്‍ പിഴുതെടുക്കുകയും മറ്റും ചെയ്തിരുന്നു. തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് അദ്ധ്യാപകരും 5 വിദ്യാര്‍ത്ഥികളും കൂടി ആ സംഭവത്തില്‍ കൊല്ലപ്പെട്ടു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]