International

5 ഈശോസഭാ വൈദികരുടെ കൊലക്കേസിലെ പ്രതി സ്പെയിനില്‍ തടവില്‍

Sathyadeepam

1989-ല്‍ 5 ഈശോസഭാവൈദികരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും എല്‍ സാല്‍വദോറന്‍ സൈന്യത്തിലെ മുന്‍ കേണലുമായ ഇനൊസെന്‍റെ മൊറേല്‍സിനെ സ്പെയിനില്‍ ജയിലില്‍ അടച്ചു. നിയമവിരുദ്ധ കുടിയേറ്റത്തിന്‍റെ പേരില്‍ അമേരിക്കയില്‍ അറസ്റ്റിലായി 6 വര്‍ഷമായി അവിടെ തടവില്‍ കഴിയുകയായിരുന്ന മൊറേല്‍സിനെ അമേരിക്ക സ്പെയിനിലേയ്ക്കു നാടു കടത്തുകയായിരുന്നു. 1980-കളില്‍ സാല്‍വദോറിനെ പിടിച്ചു കുലുക്കിയ ആഭ്യന്തരയുദ്ധകാലത്ത് നിരവധി ക്രൂരതകള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്നയാളാണ് മോറേല്‍സ്. അക്കാലത്തു തന്നെയാണ് 5 വൈദികരും അവരുടെ പാചക ജോലിക്കാരിയും മകളും കൊല്ലപ്പെട്ടത്. അന്നത്തെ സാല്‍വദോറന്‍ ഭരണകൂടത്തിന്‍റെ നിതാന്തവിമര്‍ശകരായിരുന്നു ഈശോസഭാവൈദികര്‍. മാഡ്രിഡില്‍ മോറേല്‍സിന്‍റെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം