International

മൂന്നു സിറിയന്‍ കുടുംബങ്ങള്‍ക്കു കൂടി വത്തിക്കാനില്‍ അഭയം നല്‍കി

Sathyadeepam

സിറിയയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു പലായനം ചെയ്ത മൂന്നു കുടുംബങ്ങള്‍ ക്കു കൂടി വത്തിക്കാനില്‍ അഭയം നല്‍കി. വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ള പാര്‍പ്പിടങ്ങളിലാണ് ഇവര്‍ക്കു താമസമൊരു ക്കുന്നത്. രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കും ഒരു മുസ്ലീം കുടുംബത്തിനുമാണ് ഇപ്പോള്‍ വത്തിക്കാനില്‍ അഭയം ലഭിച്ചത്. രണ്ടാഴ്ച പ്രായമായ കുഞ്ഞു മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം മതവിശ്വാസത്തിന്‍റെ പേരില്‍ ഇ സ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ പീ ഡനങ്ങള്‍ക്കിരകളായവരാണ് ഇപ്പോഴെത്തിയിരിക്കുന്ന രണ്ടു ക്രൈസ്തവകുടുംബങ്ങളും. ഇതിലൊരു കുടുംബത്തിലെ അമ്മയെ ഇസ്ലാമിക് സ്റ്റേറ്റുകാര്‍ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്.
കുടിയേറ്റ കുടുംബങ്ങളെ സ്വീകരിക്കാന്‍ യൂറോപ്പിലെ ഇടവകകളും സന്യാസമൂഹങ്ങളും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2015 സെപ്തംബറില്‍ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നു വിവിധ സംഘടനകള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വത്തിക്കാനിലെത്താന്‍ കഴിഞ്ഞത്. യുദ്ധവും പട്ടിണിയും മൂലം പതിനായിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടോടുമ്പോള്‍ അവരുടെ 'അയല്‍ക്കാരാകാന്‍' സുവിശേഷം നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍പാപ്പ അന്നു പറഞ്ഞു. ഇതിനു ശേഷം റോമില്‍ മാത്രം സഭയുടെ നേതൃത്വത്തില്‍ 70 അഭയാര്‍ത്ഥികുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ളബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കുടുംബശാക്തീകരണ പദ്ധതി ധനസഹായ വിതരണം നടത്തി

സാഹിത്യം നോവൽ ദെസ്തയെവ്സ്കിയിലൂടെ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കണം: എം. തോമസ് മാത്യു