International

മെക്സിക്കോയില്‍ രണ്ടു വൈദികര്‍ കൊല്ലപ്പെട്ടു

Sathyadeepam

മെക്സിക്കോയില്‍ രണ്ടിടത്തായി രണ്ടു വൈദികര്‍ ഫെബ്രുവരി 5-നു കൊല്ലപ്പെട്ടു. ലാസ് വിഗാസില്‍ ഫാ. ഇവാന്‍ ജെയിംസ്, ടാക്സ് കോയില്‍ ഫാ. ജെര്‍മെയിന്‍ ഗാര്‍സിയ എന്നിവരാണ് അജ്ഞാതരായ വ്യക്തികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു പേരും ഇടവക വികാരിമാരായി സേവനം ചെയ്തു വരികയായിരുന്നു. വൈദികരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നും നീതി ലഭ്യമാക്കണമെന്നും കൊല്ലപ്പെട്ട വൈദികരുടെ രൂപതകളുടെ അധികാരികള്‍ ആവശ്യപ്പെട്ടു. എല്ലാവരും സഹോദരങ്ങളാണെന്നതു മറന്നുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുകയും അമൂല്യമായ ജീവന്‍ കവര്‍ന്നെടുക്കുകയും വേദന വിതയ്ക്കുകയും ചെയ്യുന്നവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ അധികാരികള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം