1945 ജനുവരി 22 നും നവംബര്‍ 25 നും ഇടയില്‍ മതവിശ്വാസത്തെ പ്രതി വധിക്കപ്പെട്ട 15 കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
പോളണ്ടില്‍ വിശുദ്ധ കത്രീനയുടെ സന്യാസിനീസമൂഹത്തിലെ അംഗങ്ങളായി രുന്നു ഇവര്‍. ചെമ്പട പോളണ്ടില്‍ ആധിപത്യം നേടിയ സമയത്തായിരുന്നു ഇവരുടെ അന്ത്യം.
പലായനം ചെയ്യാന്‍ കഴിയുമായിരുന്നിട്ടും തങ്ങള്‍ക്ക് ഭരമേല്‍പ്പിക്ക പ്പെട്ടവരെ സേവിക്കുന്നതിനായി രോഗികളുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയും കൂടെ തുടരുകയാ യിരുന്നു ഈ സന്യാസിനിമാര്‍.
1571 ല്‍ പോളണ്ടില്‍ സ്ഥാപിതമായ സന്യാസിനി സമൂഹമാണ് ഇത്. ഇപ്പോഴും വിവിധ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ കന്യാസ്ത്രീ സമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്.