
മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ 'ദ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ്' എന്ന നോവല്‍ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ദേശീയ വാര്‍ത്ത വിനോദ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസ് ദേശീയ തലത്തില്‍ പ്രസിദ്ധീകൃത മായ മികച്ച കൃതികള്‍ക്ക് നല്‍കുന്ന പുരസ്‌കാര മാണിത്.
ബെസ്റ്റ് ലിറ്റററി ഫിക്ഷന്‍ വിഭാഗത്തിലാണ് അഭിലാഷിന്റെ ദ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് പുരസ്‌കാരം നേടിയത്. ഇന്ത്യാഗ്രീക്ക് പ്രസാധകരായ റൈറ്റേഴ്‌സ് ഇന്റര്‍നാഷ ണല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രമേയത്തിലെ അസാധാരണത്വം,
രചനയുടെ കാവ്യഭംഗി, താത്വികമായ ഗഹനത എന്നിവയുടെ ഇതിനകം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കാത്തലിക് മീഡിയ അസോസിയേഷന്‍ ബുക്ക് അവാര്‍ഡും പനോരമ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ പുരസ്‌കാരവും അഭിലാഷ് നേടിയിരുന്നു.