
അങ്കമാലി : തുറവൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളി ഫാമിലി യൂണീറ്റ് ഭാരവാഹികൾക്കായി സെൻട്രൽ കമ്മറ്റി ഒരുക്കിയ നേതൃത്വ പരിശീലന ശിബിരവും, വിദ്യാഭ്യാസ അവാർഡ് വിതരണവും 'ഹോപ്പ് 2025' വികാരി ഫാ. ആൻ്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ജോയ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇടവകയിലെ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ട്രയിനർ ബാസ്റ്റിൻ ചെറുവട്ടൂർ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു.
സഹ.വികാരി ഫാ. സോളമൻ കരേടൻ ,മദർ സുപ്പീരിയർ സി.ഡിവോഷ്യ എസ്.ഡി,ട്രസ്റ്റിമാരായ ജോസഫ് വടക്കുംഞ്ചേരി, ബിനോയ് തളിയൻ, സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സിൽവി ബൈജു, ട്രഷറർ ബിജു വളപ്പിലാൻ, ജോ. സെക്രട്ടറിമാരായ ബാബു വടക്കുംതല, ജെസ്സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ലക്കി യൂണീറ്റ്, ലക്കി സ്റ്റാർ, എന്നീ നറുക്കെടുപ്പുകളും, എല്ലാ ഭാരവാഹികളും പങ്കെടുത്ത യൂണിറ്റുകൾക്കുള്ള സമ്മാന വിതരണവും നടന്നു.